നിസർഗ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. കാറ്റിന്റെ ഭീഷണി ഇന്ന് കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഹാരാഷ്ട്രയിൽ കാറ്റിനെ തുടർന്നുള്ള അപകടങ്ങളിൽ 3 പേർ മരിച്ചു. മുംബൈ നഗരത്തിൽ വീശി അടിച്ച ചുഴലിക്കാറ്റിൽ ആളപായം ഇല്ലെങ്കിലും വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്.നിരവധി റോഡുകളും വീടുകളും തകർന്നു. വൈദ്യുതി – ടെലഫോൺ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. അറിയിച്ചു. മുംബൈയിൽ നിന്നുള്ള വിമാന സർവീസുകൾ തുടങ്ങി.
മഹാരാഷ്ട്ര തീരത്തെത്തിയ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു .65 കി.മീ വേഗതയിലാണ് കാറ്റ് വീശുന്നത്. അഹ്മദ് നഗർ, നാസിക് മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. വിവിധ അപകടങ്ങളിൽ സംസ്ഥാനത്ത് 3 പേർ മരിച്ചു. പുനെയിൽ 2 പേരും റായ്ഗഡിൽ ഒരാളും
മരിച്ചു. പൂനെയിൽ ചുമരിടിഞ്ഞ് സ്ത്രീയും റായ്ഗഡിലെ അലിഭാഗിൽ വൈദ്യുതി പോസ്റ്റ് വീണ് ഒരാളും മരിച്ചു. കാറ്റിനെ തുടർന്ന് 4 ജില്ലകളിൽ വൈദ്യുതി ബന്ധം തകരാറിലായി.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുംബൈയിൽനിന്ന് 95 കിലോമീറ്റർ മാറി അറബികടൽത്തീരത്തുള്ള അലി ബാഗിൽ ചുഴലികാറ്റ് കര തൊട്ടത്.120 കിലോമീറ്റർ വേഗത്തിൽ വന്ന കാറ്റ് കരയിലെത്തിയപ്പോൾ വേഗം 110 കിലോമീറ്റർ ആയി കുറഞ്ഞു. ഇവിടെ നിരവധി വീടുകൾക്കും നാശനഷ്ടമുണ്ടായി. മേൽക്കൂരകൾ കാറ്റിൽ പറന്നു .മരങ്ങൾ കടപുഴകി വീണു. റോഡുകൾ തകരാറിലായി.
പിന്നീട് മുംബൈ നഗരത്തിൽ ചുഴലിക്കാറ്റ് വീശിയടിച്ചെങ്കിലും ആളപായം ഉണ്ടായില്ല. പക്ഷേ വൻ നാശനഷ്ടമാണ് നഗരത്തിൽ ഉണ്ടാക്കിയത്. പലയിടത്തും മരങ്ങൾ കടപുഴകി. വൈദ്യുത ടെലഫോൺ പോസ്റ്റുകൾ നിലംപതിച്ചു. നിരവധി സ്ഥലങ്ങളിൽ ഗതാഗത തടസം നേരിട്ടു.
ഒരു ലക്ഷത്തോളം പേരെയാണ് മാറ്റി പാർപ്പിച്ചിരുന്നത്. എന്.ഡി.ആര്.എഫിന്റെ 40 സംഘങ്ങളെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. നിറുത്തിവച്ച വിമാന സർവ്വീസുകൾ തുടങ്ങിയിട്ടുണ്ട്. കാറ്റിന്റെ ഗതിയിൽ ഇന്ന് ശമനം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നിരീക്ഷിക്കുന്നത്.