കൊറോണ വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 17 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. മേയ് മൂന്നിന് രണ്ടാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം പുറത്തുവന്നത്.
പല സംസ്ഥാനങ്ങളുടെ അഭ്യർഥന കൂടി മാനിച്ചാണ് കേന്ദ്ര തീരുമാനം. അതേസമയം ഗ്രീന്‍, ഓറഞ്ച് സോണുകളിൽ ഇളവ് നൽകാനും സാധ്യതയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കും. മെട്രോ പ്രവര്‍ത്തിക്കില്ല. അന്തര്‍സംസ്ഥാന ഗതാഗതം അനുവദിക്കില്ല.
ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ലോക്ക് ഡൗൺ നീട്ടിയത്. ഓറഞ്ച്, ഗ്രീൻ മേഖലകളിൽ ഇളവ് നൽകാനും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
ജില്ലകളെ തരംതിരിച്ചതു സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കേന്ദ്രത്തിനു നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ രാജ്യത്തെ 130 ജില്ലകളെയാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 284 ജില്ലകൾ ഓറഞ്ചും 319 ജില്ലകൾ ഗ്രീനിലും ഉൾപ്പെടുത്തിയിട്ടുണ്ട്.