ല്കനൗ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് വിളക്കുകളും ടോര്‍ച്ചുകളും കത്തിച്ച് ആളുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ ഉത്തര്‍പ്രദേശിലെ മഹിളാ മോര്‍ച്ച നേതാവ് കൊറോണക്കെതിരെ റോഡിലിറങ്ങി വെടിവെച്ചു.
ബാല്‍റാംപൂര്‍ ജില്ലയില്‍ ബിജെപി മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് മഞ്ജു തിവാരിയാണ് റോഡിലിറങ്ങി വെടിയുതിര്‍ത്തത്. വീട്ടില്‍ വിളക്ക് കത്തിച്ച മഹിളാ മോര്‍ച്ച പ്രസിഡന്റ് പിന്നീട് കൊറോണ വൈറസിനെ ഓടിക്കാന്‍ റിവോള്‍വറെടുത്ത് പുറത്തേക്കിറങ്ങുകയായിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങി വെടിവച്ചതിന്റെ വീഡിയോയും ബിജെപി വനിതാ നേതാവ് മഞ്ജു തിവാരി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അപ്ലോഡ് ചെയ്തു. വീടിന്റെ മേല്‍ക്കൂരയിലെക്ക് റിവോള്‍വറില്‍ നിന്ന് മഞ്ജു തിവാരി വെടിയുതിര്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ദൃശ്യം വൈറലായതോടെ സംഭവം വിവാദമായിരിക്കുകയാണ്.
അടച്ചുപൂട്ടല്‍ സമയത്ത് പുറത്തിറങ്ങുന്നത് കുറ്റമായിരിക്കെ അനാവശ്യമായി ഭര്‍ത്താവിനൊപ്പം പുറത്തിറങ്ങിയതും വെടിവയ്പ്പ് നടത്തിയതും നിയമപരമായ കുറ്റമാണ്. ബിജെപിയുടെ വനിതാ നേതാവ് ഉപയോഗിച്ച തോക്ക് ലൈസന്‍സ് ഉള്ളതാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവ് ഓംപ്രകാശ് തിവാരിയുടെ ലൈസന്‍സുള്ള റിവോള്‍വറാണ് ബിജെപി വനിതാ നേതാവ് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.