ലോകത്തെ പ്രതിസന്ധിയിലാക്കുന്ന കൊറോണ മഹാമാരിയ്ക്കെതിരെ പൊരുതുവാൻ ഞായറാഴ്ച രാജ്യത്തെ ജനങ്ങളോട് കർഫ്യു പാലിയ്ക്കാൻ പ്രധാനമന്ത്രിആഹ്വാനം ചെയ്തു. . മാർച്ച് 22 നു ജനങ്ങൾ വീടിനു പുറത്തുപോകാതെ സ്വയം കർഫ്യൂ ഏർപ്പെടുത്തണം.രാവിലെ 7 മുതൽ വൈകിട്ട് ഒൻപതു വരെ ആരും വീടിനു പുറത്തു പോകരുതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി അഭ്യർത്ഥിച്ചു. പ്രായമായവർ നിർബന്ധമായും പുറത്തു പോകരുത്.
ഓരോ ഇന്ത്യക്കാരനും ജാഗരൂകരായിരിക്കണം. ജനതാ കുർഫ്യൂദിനത്തിൽ വൈകിട്ട് 5 മണിക്ക് ആരോഗ്യ രംഗത്തു കർമ്മനിരതരായിരിയ്ക്കുന്നവരെ അനുസ്മരിയ്ക്കാൻ രാജ്യത്തു സൈറൺ മുഴങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു .
ആശുപത്രികളിൽ പോകുന്നത് പറ്റുമെങ്കിൽ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക മേഖലയെ സജീവമാക്കാൻ ധനമന്ത്രിയുടെ നേതൃത്വത്തിൽ കർമ്മ പദ്ധതികൾ ആവിഷ്കരിക്കും.
ആവശ്യസാധങ്ങൾ രാജ്യത്തു ആവശ്യത്തിന് ഉണ്ടെന്നും സാധനങ്ങൾ വാങ്ങി കൂട്ടേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു .