വിദ്യാർത്ഥികൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കണമെന്ന ഡൽഹി ഹൈ കോടതി വിധിയെ തള്ളി സുപ്രീം കോടതി. ഡൽഹിയിലെ സ്വകാര്യ അൺ- എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് പ്രതിസന്ധികളുടെ സാഹചര്യത്തിൽ, സൗജന്യമായി ഇന്റർനെറ്റും ഇലക്ട്രോണിക് ഉപകരണങ്ങളും നൽകണമെന്നായിരുന്നു ഡൽഹി ഹൈ കോടതിയുടെ നിർദ്ദേശം .
”റൈറ്റ് ടു എഡ്യൂക്കേഷൻ ആക്റ്റിന്” കീഴിൽ രാജ്യത്തെ അരികവൽകൃത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന പ്രത്യേക അവകാശങ്ങളുടെ ഭാഗമാണ് ഇതെന്ന് ഡൽഹി ഹൈ കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ കീഴിൽ ഈ ഹൈ കോടതിയുടെ നിർദ്ദേശത്തെ തള്ളിയതായി സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ പോളിസി തീരുമാനങ്ങളിൽ ഹൈ കോടതി ഇടപെടരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.