കേരളത്തിൽ കൊവിഡ് സാഹചര്യം ആശങ്കാ ജനകമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന
70 ശതമാനം കൊവിഡ് കേസുകളും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. ഇതിൽ 44 ശതമാനം കേരളത്തിൽ നിന്നാണ്.
രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 1.8 ശതമാനമാണ്. കേരളത്തിലെ പോസിറ്റിവിറ്റി നിരക്ക് 11.2 ശതമാനമാണ്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി രാജ്യത്തെ 47 ജില്ലകളില്‍ പുതുതായി ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
251 ജില്ലകളില്‍ മൂന്നാഴ്ചക്കിടെ ഒരു കൊവിഡ് മരണവും ഉണ്ടായിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളുള്ളത് കേരളത്തിലാണ്. 69,365 ആണ് കേരളത്തിലെ ആക്ടീവ് കേസുകൾ. 38,762 ആണ് മഹാരാഷ്ട്രയിലെ ആക്ടീവ് കേസുകൾ. തൊട്ടുപ്പിന്നാലെ കർണാടകയാണ്. 5,934 ആണ് ഇവിടുത്തെ ആക്ടീവ് കേസുകൾ.