മുതിർന്ന പൗരന്മാരെ ഐടിആറിൽ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി പ്രഖ്യാപിച്ചു. 75 വയസിന് മുകളിൽ പ്രായമുള്ള പൗരന്മാരെയാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
നമ്മുടെ രാജ്യത്തെ മുതിർന്ന പൗരന്മാരെ ഐടിആർ ബാധ്യതയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് പറഞ്ഞാണ് ധനമന്ത്രി ഈ പ്രഖ്യാപനം ആരംഭിച്ച്. പെൻഷൻ , പെൻഷന്റെ പലിശ എന്നിവയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന 75 വയസിന് മുകളിൽ പ്രായമുള്ള വയോധികരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക.
ഇതിന് പുറമെ ചെറുകിട നികുതിദായകർക്കായും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ടാക്സ് ഇൻവെസ്റ്റിഗേഷൻ റീ ഓപ്പൺ ചെയ്യുന്നതിനുള്ള സമയം മൂന്ന് വർഷമായി ചുരുക്കി. നേരത്തെ ഇത് ആറ് വർഷമായിരുന്നു.