ചാലക്കുടിയിലും കൊറോണയെ തുടർന്ന് മരണം, കൊറോണ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്ചി കിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാലക്കുടി വി.ആര്.പുരം അസ്സീസി നഗര്‍ സ്വദേശി ഡിന്നി ചാക്കോ (43) മരിച്ചു.
മാലിദീപില്‍ നിന്ന് വന്ന് നോര്‍ത്ത് ചാലക്കുടിയില്‍ ബന്ധുവീട്ടിൽ നീരീക്ഷണത്തിൽ കഴിയുന്നതിനിടയിൽ ടെസ്റ്റ് റിസൽട്ട് പോസ്റ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഡിന്നിയുടെ ഭാര്യക്കും മകനും, ഭാര്യ മാതാവിനും അടുത്ത ദിവസങ്ങളിൽ കൊറോണ സ്ഥിരീകരിച്ച് അവരും ചികിത്സയിലായിരുന്നു. അവർ സുഖം പ്രാപിച്ചെങ്കിലും ഡിന്നിക്ക് ന്യൂമോണിയ ബാധിച്ചതാണ് ആരോഗ്യനില വഷളാക്കിയത്. അതിതീവ പരിചരണ വിഭാഗത്തിലാരിക്കെ മരണമടയുകയായിരുന്നു. മെയ് പതിനാറിനായിരുന്നു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
2007 മുതൽ ഡിനി മാലിദ്വീപിലാണ് ജോലി ചെയുന്നത്. ഡിനി പഠിച്ചത് ചാലക്കുടയിലെ കാർമൽ സ്കൂളിലാണ്.