തിരുമുടിക്കുന്ന് : ചാലക്കുടി വാട്ടര്‍ അതോരിറ്റിയുടെ കീഴില്‍ മേലൂര്‍ കുന്നപ്പിള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന ഗ്രാമീണ ശുദ്ധജല പദ്ധതിയായ മേലൂര്‍- കൊരട്ടി സ്കീമിന്റെ വാട്ടര്‍ ടാങ്കില്‍നിന്നും പാലപ്പിള്ളി, തിരുഹൃദയക്കുന്ന്, വാലുങ്ങാമുറി, തിരുമുടിക്കുന്ന്, ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രി, ചിറങ്ങര തുടങ്ങിയ പ്രദേശങ്ങളിലേക്ക് വെള്ളം ലഭിക്കുന്നില്ലായെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. സാധാരണ ഒന്നിടവിട്ട ദിവസങ്ങളില്‍ ജലം വരുകയാണ് പതിവ്. എന്നാല്‍ ഒരാഴ്ചക്കാലമായി വെള്ളം വരുന്നതേയില്ല. കുടിവെള്ളം ലഭിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. നിരവധി പ്രാവശ്യം അധികാരികളെ അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതുകൊണ്ട് പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍. അധികൃതര്‍ ഉടന്‍ നടപടിയെടുക്കണം.