കല്ലൂർ :കൊറോണ ജാഗ്രതയിലാണ് നമ്മുടെ നാട്.പലയിടങ്ങളിലും ഒരു ഹര്‍ത്താല്‍ പ്രതീതി.വീടിന് പുറത്തിറങ്ങാതെ ടി.വി.കണ്ടും മൊബൈലില്‍ കളിച്ചും കഴിയുന്നതിനിടെ കല്ലൂർ ബോയ്സിലെ ഒരു കൂട്ടം യുവാക്കൾ ജംഗ്ഷൻ’, സ്കൂൾ പരിസരം, കപ്പേള പരിസരം, മസ്ജിദ് പരിസരം, വെയ്റ്റിങ്ങ് ഷെഡുകൾ എന്നിവ ശുചീകരിക്കുകയാണ്. അതിന് ശേഷം ‘.നമ്മുടെ അയല്പക്കത്തെ വീട്ടില്‍ അടുപ്പെരിയുന്നുണ്ടോ..? അന്നന്ന് ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന പലരും പെട്ടെന്ന് വറുതിയുടെ പിടിയിലേക്ക് വീണിരിക്കുന്നതായി ഞങ്ങൾ മനസിലാക്കുന്നു.
ആത്മാഭിമാനം കൊണ്ട് പലരും തങ്ങളുടെ ദുരവസ്ഥ പറഞ്ഞെന്ന് വരില്ല.അവരെക്കൂടി കരുതാന്‍ ഞങ്ങൾ മനസ് വെക്കുന്നു..നമ്മുടെ മക്കള്‍ വയര്‍ നിറച്ചുണ്ണുമ്പോള്‍ അയല്പക്കത്തെ മക്കളുടെ അരവയറെങ്കിലും നിറഞ്ഞു എന്ന് ഉറപ്പാക്കണം.അത് മനുഷ്യനെന്ന നിലയില്‍ ഞങ്ങളുടേയും ബാധ്യതയാണ്.
പ്രളയകാലത്ത് എല്ലാം മറന്ന് റ്റെകെട്ടായി നാടിന് വേണ്ടി പ്രവർത്തിച്ചവരാണ് കല്ലൂർ ബോയ്സ് പ്രവർത്തകർ. പ്രളയകാലത്ത് ഞങ്ങളോട് സഹകരിച്ചവരെ ഇ നിമിഷം ഓർക്കുന്നു.സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധപ്രവര്‍ത്തകും കൈകോര്ത്തതോടൊപ്പം’ഞങ്ങളും അണിചേരുന്നു ഇമഹാമാരിയെ പ്രതിരോധിക്കാൻ.എന്നാലിപ്പോള്‍ എല്ലാവരും ഭീതിയിലാണ്.സ്വന്തം വീടുകളില്‍ മറ്റുള്ളവരെ പേടിയോടെ നോക്കികഴിയുകയാണ്.പണമായി സഹായിക്കണ്ട,ഭക്ഷണത്തിനുവേണ്ട അരിയും പലവ്യഞ്ജനങ്ങളും ആവശ്യമുണ്ടെന്ന് തോന്നുന്നവര്‍ക്ക് നല്‍കുക.പിന്നെ കടകളില്‍ പോയി വേണ്ടതിലധികം വാങ്ങി സ്റ്റോക്ക് ചെയ്ത് അനാവശ്യക്ഷാമം സൃഷ്ടിക്കാനും നില്‍ക്കരുത്. കൊറോണ പോലുള്ള മഹാവ്യാധികളാണ് നമുക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും കൂട്ടായ്മയുടെയും പാഠങ്ങളായി മാറേണ്ടതെന്നോര്ക്കുക.നമ്മുടെ സഹോദരി സഹോദരൻമാർക്കായി കാവല്ക്കാർ നാമല്ലാതെ മറ്റാരാണ്.നമ്മൾ അതിജീവിച്ച ജനതയാണ്.ഇ കണ്ണികളും നമ്മൾ പൊട്ടിച്ചെറിയും.