കൊരട്ടി : ഗ്രാമപഞ്ചായത്തുകളില്‍ മെമ്പര്‍മാര്‍ ഇന്ന് അധികാരമേല്‍ക്കുമ്പോള്‍ ഒരേ വാര്‍ഡിലെ അയല്‍വാസികളായ രണ്ടുപേര്‍ കൊരട്ടി ഗ്രാമപഞ്ചായത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. വ്യത്യസ്ഥ രാഷ്ടീയക്കാരാണെങ്കിലും എട്ടാം വാര്‍ഡില്‍ താമസിക്കുന്ന അയല്‍വാസികളും സുഹൃത്തുക്കളുമായ ബിജോയ് പെരേപ്പാടനും ലിജൊജോസും കൊരട്ടി ഗ്രാമപഞ്ചായത്തില്‍ നിയുക്ത മെമ്പര്‍മാരാണ്. കോണ്‍ഗ്രസുകാരനായ ബിജോയ് പെരേപ്പാടന് എട്ടാം വാര്‍ഡില്‍നിന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായും സി.പി.എം. കാരനായ ലിജൊജോസ് ഒമ്പതാം വാര്‍ഡില്‍നിന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായും മത്സരിച്ച് വിജയിച്ചു. യുവാക്കളായ രണ്ടുപേരും ജനകീയ പ്രശ്നങ്ങളില്‍ വളരെ പെട്ടെന്ന് ഇടപെടുന്നവരും ജനസമ്മതിയുള്ളവരുമായ പൊതുപ്രവര്‍ത്തകരാണ്.
കൊരട്ടി മധുരാകോട്ട്സ് ജീവനക്കാരനായിരുന്ന അന്തരിച്ച പി.ടി. വര്‍ക്കിയുടേയും, നാലുകെട്ട് എല്‍.പി.സ്കൂളില്‍നിന്ന് വിരമിച്ച റിട്ട. ഹെഡ്മിസ്ട്രസ് എല്സിടീച്ചറുടേയും മകനാണ് സ്രാമ്പിക്കല്‍ എട്ടാം വാര്‍ഡില്‍നിന്ന് വിജയിച്ച ബിജോയ് പെരേപ്പാടന്.
കിഴക്കിനേടത്ത് അന്തരിച്ച ജോസിന്റേയും ഭാര്യ റോസിലിയുടേയും മകനാണ് തിരുമുടിക്കുന്ന് ഒമ്പതാം വാര്‍ഡില്‍നിന്ന് വിജയിച്ച ലിജൊജോസ്.
ഒരേ വാര്‍ഡില്‍ താമസിക്കുന്ന രണ്ടു മെമ്പര്‍മാരെ കിട്ടിയ സന്തോഷത്തിലാണ് കൊരട്ടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്ഡുകാര്.