ഹരിപ്പാട് പള്ളിപാട് എന്ന സ്ഥലത്ത് രാജൻ എന്ന വയോധികന്റെ തിരോധാനത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് കൃത്യതയാർന്ന അന്വേഷണത്തിലൂടെ, പ്രസ്തുത സംഭവം- സാമ്പത്തിക ഇടപാടുകളെ തുടർന്ന് സുഹൃത്ത് നടത്തിയ കൊലപാതകമായിരുന്നുവെന്ന് കേവലം 18 ദിവസത്തിനുള്ളിൽ കണ്ടെത്തി പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടു വന്നതിന് ബഹു. സംസ്ഥാന പോലീസ് മേധാവിയുടെ എക്സലൻസി ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം നേടിയ സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ബാബു സെബാസ്റ്റ്യൻ സംസ്ഥാന പോലീസ് വകുപ്പിന് തന്നെ മാതൃകയായി മാറുന്നു.. കൊരട്ടി മുൻ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ഇദ്ദേഹം മേലൂർ സ്വദേശിയും നിലവിൽ കുമരകം സി.ഐ യുമാണ്.കൊരട്ടി പോലീസ് സ്റ്റേഷനിലും നിരവധി മാതൃകപരമായ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതും ഇദ്ദേഹമാണ്.കൊരട്ടിയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ തന്റെതായ സംഭാവനകൾ നൽകുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിലുണ്ടായിരുന്നു.