650 ഓളം വർഷങ്ങളുടെ ചരിത്രമുള്ള കൊരട്ടി തിരുനാൾ, കോവീടിന്റ പശ്ചാതലത്തിൽ,ഈ വർഷം ചടങ്ങുകൾ മാത്രമായി നടത്തുന്നു. ‘വിളിച്ചാൽ വിളികേൾക്കുന്ന കൊരട്ടിമുത്തിയമ്മ ‘ കൊരട്ടിയുടെ മാത്രമല്ല, ഈ നാടിന്റെ മുഴുവൻ അമ്മയാണ്. അശരണർക്കു എന്നും ആലംബവും അഭയവുമാണ്. ജാതി, മതഭേദമില്ലാതെ, എല്ലാം ജനവിഭാഗങ്ങളും ഒന്നിച്ചു ആഘോഷിക്കുന്ന തിരുനാളുകൾ കേരളത്തിന്റെ ചരിത്രത്തിൽ തന്നെ കുറവാണ്. ഇരിങ്ങാലക്കുട മുതൽ അങ്കമാലി വരെയുള്ള എല്ലാ മതവിഭാഗങ്ങളും കൊരട്ടി തിരുനാൾ ആഘോഷിക്കാറുണ്ട് എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഓസ്ട്രിയയിലെ വിയന്നയിലും, ദുബായിലും, കൊരട്ടി – ചാലക്കുടി സ്വദേശികൾ ചേർന്നു തിരുനാൾ ദിവസം, കൊരട്ടിമുത്തിയുടെ തിരുനാൾ ഭക്തിപുരസ്സരം ആഘോഷിക്കാറുണ്ട്.
ജാതി മത വർഗലിംഗഭേദമില്ലാതെ പാവപെട്ടവനും പണക്കാരനും അതിർവരമ്പിന്റെ വേലിക്കെട്ടുകൾ ഇല്ലാതെ ഭക്തിപുരസ്സരം കൊണ്ടാടുന്ന കൊരട്ടിയുടെ ദേശീയോത്സവം – കൊരട്ടിമുത്തിയുടെ തിരുനാളിനു ഏവർക്കും ആശംസകൾ.
കോവിടിന്റെ ഈ കാലം അതിജീവിക്കുവാൻ സഹവർത്തിത്വത്തിന്റെ ഒരുമയുടെയുടെയും ഈ കൂട്ടയ്മകൾ നമുക്ക് ശക്തി പകരട്ടെ…