കാതിക്കുടം. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 2019-20 സാമ്പത്തിക വർഷത്തിൽ അനുവദിച്ച കാടുകുറ്റി പഞ്ചായത്തിലെ പറയം കുന്ന് പട്ടികജാതി കുടിവെള്ള പദ്ധതിയുടെയും, റോഡിൻ്റെയും നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ് നിർവ്വഹിച്ചു. പഞ്ചായത്ത് മെമ്പർ കെ.കെ.വിനയൻ അധ്യക്ഷത വഹിച്ചു.
45 പട്ടികജാതി കുടുംബങ്ങൾക്ക് വീട്ടിലേക്ക് കണക്ഷൻ നൽകുന്ന കുടിവെള്ള പദ്ധതിക്ക് 10 ലക്ഷം രൂപയും, പൈപ്പ് കടന്ന് പോകുന്ന റോഡ് നിർമ്മാണത്തിന് 10 ലക്ഷം രൂപയും അടക്കം മൊത്തം 20 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.രാജഗോപാൽ, സുരേഷ് ബാബു, കെ.ആർ.സജയൻ എന്നിവർ പ്രസംഗിച്ചു.