കാടുകുറ്റി. ജില്ലാ പഞ്ചായത്തിൻ്റെയും, തൊഴിലുറപ്പ്-ഗ്രാമപഞ്ചായത്ത്-സാമൂഹ്യാക്ഷേമ വകുപ്പിൻ്റെയും സംയുക്ത പദ്ധതിയായി പൂർത്തികരിച്ച കാടുകുറ്റി പഞ്ചായത്തിലെ രണ്ടാം വാർഡിലെ കീർത്തി അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ഷിജു ഉദ്ഘാടനം നിർവ്വഹിച്ചു. കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻ്റ് തോമാസ്.ഐ കണ്ണത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ്, പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷമാരായ മേഴ്സി ഫ്രാൻസീസ്, എം.ആർ.ഡേവീസ്, ബ്ലോക്ക് മെമ്പർമാരായ എം.രാജഗോപാൽ, വി.എ.പത്മനാഭൻ, ചാലക്കുടി ബ്ലോക്ക് ഓഫീസർ .കെ.കെ.ശങ്കരൻകുട്ടി, സാമൂഹ്യക്ഷേമ ഓഫീസർ സൗമ്യ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.11 ലക്ഷം രൂപ ചിലവഴിച്ച് ക്ലാസ്സ് റൂം, ശിശു സൗഹൃദടോയ്ലറ്റ്, സ്റ്റോർ റൂം അടക്കം 700 സ്ക്വായർ ഫീറ്റാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.