‘എന്റെ കൊരട്ടി ‘ ഓൺലൈൻ ന്യൂസ് ചാനലിന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾ ഉൾപ്പെടെയുള്ള കൊരട്ടിക്കാരായ സംഗീതപ്രേമികളുടെ ദേശീയഗാനാലാപനം സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു.
ഈ കോവിഡ് കാലത്തും അതീജീവനത്തിന്റ തന്ത്രികൾ- ദേശീയഗാനത്തിലൂടെ ഉണർത്തുവാൻ – ഈ ഓൺലൈൻ സംഗീത കൂട്ടായ്മക്കു കഴിഞ്ഞു.
ഭാരതം അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചു സ്വാതന്ത്രം നേടിയതുപോലെ കൊറോണയുടെ കരാളഹസ്തങ്ങളിൽ നിന്നും സ്വാതന്ത്ര്യം നേടുവാൻ, നമ്മുടെ ദേശീയഗാനം ഭാരതത്തിനു ശക്തിയും ഓജസും കർമ്മശേഷിയും നൽകട്ടെ.
അന്നമട ബാബുരാജ്, നൈജോ എബ്രഹാം, കൃഷ്ണ പ്രിയ സുനിൽ കുമാർ, സമീര ഉണ്ണികൃഷ്ണൻ, കലാഭവൻ ഡെൻസൺ, കലാഭവൻ സിന്ധു, ഇസബെൽ വര്ഗീസ് തിരുമുടിക്കുന്ന്, സുഭീഷ് മാമ്പ്ര, ശ്രുതിനാഥ് വാള്ളൂർ (U. A. E), സോണി A. J. കാതിക്കുടം (U. K), റെൻസ് തോമസ് എന്നിവർ ചേർന്ന് ഓൺലൈനിൽ പാടിയ ദേശീയഗാനം സംയോജിപ്പിച്ചത് മൗസൂഫ് P. S., ഈ ആശയത്തിന് പിന്നിൽ രതീഷ് ആന്റണിയുമാണ്. ഈ എളിയ പരിശ്രമത്തിനു ഓൺലൈനായി സാങ്കേതികസഹായം നൽകിയത് ജേക്കബ് കൊരട്ടിയാണ്. വളരെ കുറഞ്ഞ സമയം കൊണ്ടു സാങ്കേതിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുമാണ് ഈ ഉദ്യമം പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്. തെറ്റുകുറ്റങ്ങൾ സദയം ക്ഷമിക്കണമെന്നു അഭ്യർത്ഥിക്കുന്നു.
മതേതരത്വത്തിന്റ മാതൃകയായ കൊരട്ടി എന്ന നമ്മുടെ മനോഹര ഗ്രാമം ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടട്ടെ – നമ്മുടെ ദേശീയഗാനാലപനത്തിലൂടെ…. വീഡിയോ കാണുക. ഷെയർ ചെയ്യുക