ചിറങ്ങര : ചുഴലി തകർത്താടിയ ചിറങ്ങരയിലെ വീടുകളും, കൃഷി സ്ഥലങ്ങളും സന്ദർശിച്ച വേളയിൽ, റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന കുടുംബത്തിന്റെ ഓടിട്ട വീട് ഏതാണ്ട് പൂർണ്ണമായും തകർന്ന കാഴ്ച ഏവരെയും വേദനിപ്പിക്കുന്നതായിരുന്നു.
ഏറെ വിഷമത്തോടെ കിടക്കാൻ ഇടമില്ലാതായി എന്ന ഗൃഹനാഥയുടെ വാക്കുകൾക്ക് ബെന്നി ബഹന്നാൻ MP യുടെ മറുപടി രണ്ട് ദിവസങ്ങൾക്കകം വീടിൻറെ മുഴുവൻ പണികളും തീർത്തു തരും എന്നുള്ളതായിരുന്നു. കൂടെയുണ്ടായിരുന്ന യുവഗ്രാമം ചെയർമാൻ ഡെന്നിസ് K.ആന്റണി, ഡയറക്ടർ മാരായ ഡേവിസ് മൂലൻ, P.B.രാജു, V.V.വര്ഗീസ് എന്നിവർ വേദനിയ്ക്കന്നവന്റെ ഒപ്പം നിൽക്കുന്ന എംപിയുടെ വാക്ക് ഏറ്റെടുത്തു.
കൃത്യം 2 ദിവസങ്ങൾക്കുള്ളിൽ വീടിന്റെ പണികൾ പൂർത്തിയാക്കി. പണികൾ കഴിഞ്ഞു തിരിച്ച്പോരുന്ന യുവഗ്രാമം പ്രവർത്തകരോട്, ദൈന്യതയുടെ ദിനങ്ങൾക്കിപ്പുറം ഏറെ സന്തോഷത്തോടെ അവർ ചൊദിച്ചു M.P. വീണ്ടും വരുമോ?