കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആരാധനാലയങ്ങളില്‍ നിലവിലെ സ്ഥിതി തുടരുമെന്ന് മുഖ്യമന്ത്രി. റമദാന് മാസത്തില്‍ കൂടിച്ചേരലുകളും കൂട്ട പ്രാര്‍ഥനകളും ജുമുഅയും മാറ്റിവെക്കാന്‍ തീരുമാനമായമെന്നും ഇതിന് മതപണ്ഡിതന്മാരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മതപണ്ഡിതന്മാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി തീരുമാനം ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. മതപണ്ഡിതരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്, ടി.പി അബ്ദുല്ല കോയ മദനി, തൊടിഴൂര് മുഹമ്മദ് കുഞ്ഞി മൌലവി, എം.ഐ അബ്ദുല്‍ അസീസ്, ഡോ.ഇ.കെ അഹമ്മദ് കുട്ടി, ഇ.കെ അഷ്റഫ്, കമറുല്ല ഹാജി, അഡ്വ. എം. താജുദ്ദീന്, ആരിഫ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീലും ചര്‍ച്ചയില്‍ പങ്കെടുത്തു. റമദാന് കിറ്റ് അര്‍ഹരായവരുടെ വീടുകളിൽ എത്തിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.