തിരുവനന്തപുരം: മദ്യാസക്തിയുള്ളവർക്കു ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം നൽകാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ലോകത്ത് ഒരിടത്തും ഇല്ലാത്ത നടപടിയാണ് സർക്കാരിന്റേത്. നിസാമുദിനിൽനിന്ന് എത്തിയവരെ കൊറോണയുടെ പേരിൽ ആക്രമിക്കരുത്. ഇവർ നിസാമുദിനിലെ യോഗത്തിൽ പങ്കെടുത്തത് രോഗമുണ്ടെന്ന് കരുതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം അവതാളത്തിലായെന്നും അദ്ദേഹം പറഞ്ഞു. മുൻപ് കൊടുത്തുകൊണ്ടിരുന്ന റേഷൻ മാത്രമാണ് ഇപ്പോൾ നൽകുന്നത്. പാവപെട്ടവർക്ക് സൗജന്യം ലഭിക്കുന്നില്ല. അവർക്ക് ഒരു മാസം ലഭിച്ചിരുന്ന 30 കിലോ അരിയും ഗോതന്പും മാത്രമാണ് നൽകുന്നത്. പലയിടങ്ങളിലും റേഷൻ എത്തിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.