കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഏപ്രിൽ ഒന്നിന്റെ തമാശ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ സന്ദേശം പ്രചരിപ്പിച്ചാൽ ശക്തമായ നടപടി. ഇന്നത്തെ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ലോകവ്യാപകമായി ഏപ്രിൽ ഒന്ന് വിഡ്ഢിദിനമായിട്ടാണ് ആചരിക്കുന്നത്. എന്നാൽ, നിലവിൽ കൊറോണ വൈറസിന്റെ ഭീഷണിയിലാണ് ലോകം മുഴുവനും.
ഈ സാഹചര്യത്തിലാണ് ഏപ്രിൽ ഒന്നിന് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്.