മദ്യത്തിന്റെ വില കുറയ്ക്കാൻ ശുപാർശ. ബിവറേജസ് കോർപ്പറേഷനാണ് ധനകാര്യ വകുപ്പിന് ശുപാർശ നൽകിയത്. തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.
കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ 35 ശതമാനം സെസ് ഒഴിവാക്കണമെന്ന് ബിവറേജസ് കോർപ്പറേഷൻ ധനകാര്യ വകുപ്പിനു ശുപാർശ നൽകി. അടുത്ത മന്ത്രിസഭായോഗം ശുപാർശ പരിഗണിക്കും. മദ്യത്തിനു വില കൂടിയതിനാൽ ചില്ലറ വിൽപ്പന ശാലകളിൽ വിൽപ്പന കുറഞ്ഞുവെന്നും ബാറുകളിൽ വിൽപ്പന കൂടിയെന്നും ചൂണ്ടിക്കാട്ടിയാണ് കോർപ്പറേഷന്റെ നിർദ്ദേശം. ഇതു അംഗീകരിച്ചാൽ മദ്യവിലയിൽ 30 രൂപ മുതൽ 100 രൂപ വരെ കുറവുണ്ടാകും. നിലവിൽ ഓഗസ്റ്റ് വരെയാണ് സെസ് ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്.
കഴിഞ്ഞ മാസമാണ് സംസ്ഥാനത്തെ മദ്യവില കൂട്ടാൻ തീരുമാനമായത്. അസംസ്കൃത വസ്തുക്കൾക്ക് വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം. 20 ശതമാനം മുതൽ 30 ശതമാനം വരെ വില കൂട്ടണമെന്നാവശ്യം. വില ഏഴു ശതമാനം വർധിപ്പിക്കാനാണ് ബെവ്കോയുടെ തീരുമാനം. വില വർധിപ്പിക്കാൻ ബെവ്കോ സർക്കാരിന്റെ അനുമതി തേടിയിരുന്നു.