ഫെബ്രുവരി 20 വരെ അപേക്ഷ സമര്‍പ്പിക്കാം
ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ പോയ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഫെബ്രുവരി 20 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. 2020 സെപ്റ്റംബര്‍ 23 വരെയായിരുന്നു ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരുന്നത്. എന്നാല്‍ അര്‍ഹരായ പലര്‍ക്കും ഇതിന് കഴിയാതെ പോയതായി സാന്ത്വന സ്പര്‍ശം അദാലത്തില്‍ മനസ്സിലായതിനെത്തുടര്‍ന്നാണ് ഓണ്‍ലൈന്‍ അപേക്ഷ നല്കാന് ഒരവസരം കൂടി നല്കി സര്‍ക്കാര്‍ ഉത്തരവിട്ടത്.
വീടിന് അപേക്ഷ സമർപ്പിക്കുന്നതിന് ഹാജരാക്കേണ്ട രേഖകൾറേഷന്‍ കാര്‍ഡ്, ആധാർ കാർഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഭൂനികുതി രശീത് രേഖകൾ ഹാജരാക്കണം.
ഭൂമിയും വീടും ഇല്ലാത്തവർ അപേക്ഷിക്കുവാൻ റേഷൻ കാർഡിൻ്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ പേരിൽ പഞ്ചായത്ത് പരിധിയിൽ ഭൂമി ഇല്ലെന്ന വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രവും പഞ്ചായത്തിലോ മറ്റ് സ്ഥലങ്ങളിലോ കുടുംബാംഗങ്ങൾക്കോ ഭൂമിയില്ലെന്ന ഗുണഭോക്താവിൻ്റെ സാക്ഷ്യപത്രം, മുൻഗണന ലഭിക്കാൻ അർഹരായ കുടുംബങ്ങൾ ആയത് സംബന്ധിച്ച സാക്ഷ്യപത്രങ്ങൾ തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ലൈഫ് മിഷൻ വെബ്സൈറ്റ് മുഖേന അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.