മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എഞ്ചിനിയറുടെ മൊഴി. യുണിടാക്കിന് എല്ലാ സഹായവും ചെയ്തുകൊടുക്കാന്‍ ശിവശങ്കര്‍ പറഞ്ഞതായാണ് മൊഴി. വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിത എഞ്ചിനിയറാണ് വിജിലന്‍സിന് മൊഴി നല്‍കിയത്.
പ്രധാന കരാര്‍ ഒപ്പിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ശിവശങ്കര്‍ ഫോണില്‍ വിളിച്ചതെന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള എല്ലാ സഹായവും ചെയ്യണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടതായും എഞ്ചിനിയര്‍ പറഞ്ഞു. ശിവശങ്കര്‍ വിളിച്ചപ്പോള്‍ മാത്രമാണ് യുണിടാക്കിനെ കുറിച്ച് അറിയുന്നതെന്നും വനിത എഞ്ചിനിയറുടെ മൊഴിയിലുണ്ട്.
അതേസമയം 2017ല്‍ യു.എ.ഇ കോണ്‍സുലേറ്റ് വഴി വന്ന ഈത്തപ്പഴം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ചോദ്യം കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. പ്രിവെന്റീവ് ഓഫീസര്‍ സുമിത് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ശിവശങ്കരന്റെ ഭാഗത്തുനിന്ന് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.