ഡി. വിനയചന്ദ്രൻ മാഷിന്റെ ‘നനയുക ഈ മഴ നനയുക ‘ എന്ന കവിതക്ക് ദൃശ്യസാക്ഷാൽക്കാരത്തിന്റെ നവ്യാനുഭവം നൽകി കൊരട്ടിയിലെ യുവാക്കൾ ചെയ്ത് വിഡിയോ സോഷ്യൽമീഡിയയിൽ തരംഗമാവുന്നു.
മഴയും പ്രണയവും തമ്മിലുള്ള ഇഴ പിരിയാത്ത ബന്ധത്തെ ദൃശ്യഭാഷയുടെ മനോഹാരിതയിൽ ചാലിച്ച സംവിധായകൻ രതീഷ് ചന്ദ്രൻ മാമ്പ്രയും കവിതക്ക് തന്റെ മനോഹരമായ ശബ്ദം കൊണ്ടു ഭാവതീവ്രത നൽകിയ സന്തോഷ് കോലോത്തും അഭിനേതാക്കളായ വിമൽ വടെക്കെടത്തും ഐശ്വര്യയും മറ്റു പിന്നണിപ്രവർത്തകരും ചേർന്ന് ആസ്വാദകാർക്ക് കാവ്യ ആസ്വാദനത്തിന്റെ നവ്യാനുഭവം പ്രദാനം ചെയ്യുന്നു.
വീഡിയോ കാണുക..