തിരുവനതപുരം: കൊറോണ വൈറസ് മൂലം സാമ്പത്തിക ബുദ്ധിമുട്ടിലായ കേരളത്തിന് കേരളാ മുഖ്യന്റെ സാമ്പത്തിക സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ കൊടുത്തുകൊണ്ടാണ് പിണറായി വിജയൻ മറ്റു മുഖ്യൻമാരിൽ നിന്നും വിത്യസ്തനായത്.
നേരത്തെ എല്ലാ ജനങ്ങളോടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പറ്റാവുന്ന സംഭാവനകൾ അയക്കാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. കൊറോണ മൂലം ലോക്കഡോൺ പ്രഖ്യാപിച്ചത്കൊണ്ട് നികുതി ഇനത്തിൽ സർക്കാറില്ലേക് പണമൊന്നും വരാത്തതുകൊണ്ടും കൊറോണ ചികത്സക്കായി നല്ലൊരു വരുമാനം മാറ്റിവെച്ചതുകൊണ്ടും സർക്കാർ വളരെ അതികം സാമ്പത്തിക പ്രേതിസന്ധിയിലാണ്.
കൂടാതെ കേരളത്തിൽ 87 ലക്ഷം കുടുംബങ്ങൾക്ക് സജന്യ റേഷൻ ഏപ്രിൽ മാസം കൊടുക്കുമ്പോയേക്കും സർക്കാർ ഖജനാവ് കാലിയാകും. ഇതു മറികടക്കാനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ജനങ്ങളോട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്.
ഇതുവരെ നല്ല പ്രീതികരണമാണ് ലഭിച്ചത് ലുലു ഗ്രൂപ്പ് ചെയര്മാന് ഡോ.എം.എ യൂസഫലി പത്തുകോടി രൂപ നല്‍കാമെന്ന് അറിയിച്ചു. ആര്‍പി ഗ്രൂപ്പ് ചെയര്മാന് രവി പിള്ള അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ ആശുപത്രിയിലെ സൗകര്യങ്ങള്‍ കോവിഡ് പ്രതിരോധത്തിന് ഉപയുക്തമാക്കാമെന്നും അറിയിച്ചു. മലബാര്‍ ഗ്രൂപ്പ് രണ്ടുകോടി, കല്യാണ്‍ ഗോള്‍ഡ് രണ്ടുകോടി എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും വന്നു. അനേകം വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സന്നദ്ധ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ വരുന്നുണ്ട്. പക്ഷെ ഇനിയും ഒരുപാടു പണത്തിനു ആവശ്യമുണ്ടെന്നാണ് കേരളത്തിന്റെ അവസ്ഥ ഇപ്പോൾ ചൂണ്ടികാണിക്കുന്നത്. ഇനിയും ആളുകൾ മടിച്ചു നില്കാതെ സംഭാവന ചെയ്യാൻ മുഖ്യമന്ത്രിയുടെ ഈ മാതൃക ഉപകരിക്കും.
ഓണ്‍ലൈന്‍ സംവിധാനം വഴി പണം അടക്കാന്‍ എല്ലാവര്ക്കും കഴിയും. https://donation.cmdrf.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് സംഭാവന നല്കാന് കഴിയുക. ആ സംവിധാനം പ്രയോജനപ്പെടുത്താന്‍ എല്ലാവരോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു .