Site icon Ente Koratty

സം​സ്ഥാ​ന​ത്ത് 15 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

സം​സ്ഥാ​ന​ത്ത് 15 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചെ​ന്ന് സ​ര്‍​ക്കാ​ര്‍. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യാ​ണ് ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. കാ​സ​ര്‍​ഗോ​ട്ട് അ​ഞ്ചു പേ​ര്‍​ക്കും ക​ണ്ണൂ​രി​ല്‍ നാ​ല് പേ​ര്‍​ക്കും കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളി​ല്‍ ര​ണ്ടു വീ​തം ആ​ളു​ക​ള്‍​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് രോ​ഗം പ​ട​രാ​തി​രി​ക്കാ​ന്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 64 ആ​യി ഉ​യ​ര്‍​ന്നു. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 59,295 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്നും ഇ​വ​രി​ല്‍ 58,981 പേ​ര്‍ വീ​ടു​ക​ളി​ലും 314 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. 9,776 പേ​രെ ഇ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള 4,035 വ്യ​ക്തി​ക​ളു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 2744 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റി​വ് ആ​ണ്- മന്ത്രി അറിയിച്ചു.

Exit mobile version