സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന് സര്‍ക്കാര്‍. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കാസര്‍ഗോട്ട് അഞ്ചു പേര്‍ക്കും കണ്ണൂരില്‍ നാല് പേര്‍ക്കും കോഴിക്കോട്, മലപ്പുറം, എറണാകുളം എന്നീ ജില്ലകളില്‍ രണ്ടു വീതം ആളുകള്‍ക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 64 ആയി ഉയര്‍ന്നു. സംസ്ഥാനത്തൊട്ടാകെ 59,295 പേര് നിരീക്ഷണത്തിലുണ്ടെന്നും ഇവരില്‍ 58,981 പേര് വീടുകളിലും 314 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. 9,776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. രോഗലക്ഷണങ്ങള്‍ ഉള്ള 4,035 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്- മന്ത്രി അറിയിച്ചു.