Site icon Ente Koratty

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ടു മുഖ്യ മന്ത്രി

പ്രധാനമന്ത്രിയുമായി നടന്ന വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത് കോവിഡ് 19 മായി ബന്ധപ്പെട്ട് സംസ്ഥാനം സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ടു.

? ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തിദിനങ്ങള്‍ 100 ൽ നിന്നും 150 ആയി ഉയർത്തണം. കൂലി ചുരുങ്ങിയത് 50 രൂപ എങ്കിലും വർദ്ധിപ്പിക്കണം.

? സംസ്ഥാനത്തിന്റെ വായ്പയെടുക്കൽ പരിധി ഉയർത്തണം.

? പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം സംസ്ഥാനത്തിനു ലഭിക്കേണ്ട റവന്യൂ ഡഫിസിറ്റ് ഗ്രാന്റിന്റെ 40% ഏപ്രിൽ-മെയ് മാസങ്ങളിൽ നൽകണം

? വയോജനങ്ങൾക്കും, പാവപ്പെട്ടവർക്കും, അസംഘടിതമേഖലയിൽ തൊഴിലെടുക്കുന്നവർക്കും വരുമാനം ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കണം

? സബ്സിഡിയോടു കൂടി ഭക്ഷ്യധാന്യങ്ങൾ ലഭിക്കുമെന്നുള്ളത് ഉറപ്പു വരുത്തണം.

? ഭക്ഷ്യധാന്യങ്ങൾ, മരുന്നുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരുന്നതിൽ തടസ്സം നേരിടാതിരിക്കാൻ ശ്രദ്ധിക്കണം.

? മൈക്രോവായ്പകൾ കുറഞ്ഞ നിരക്കിൽ ഇരട്ടിപ്പിക്കാനും വിതരണം ചെയ്യാനും ബാങ്കുകൾക്ക് നിർദ്ദേശം നൽകണം.

? ടൂറിസം, ഹോട്ടൽ വ്യവസായം എന്നിവ ഉൾപ്പെടുന്ന ഹോസ്പിറ്റാലിറ്റി സെക്റ്ററിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും ലോണുകളുടെ പലിശനിരക്കിൽ ഈ മൊറട്ടോറിയം കാലയളവിൽ ഇളവു വരുത്തുകയും വേണം.

? ഹോം ഐസൊലേഷനിൽ കഴിയുന്നവർക്ക് കൂടെ ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്നുള്ള ആനുകൂല്യങ്ങൾ അനുവദിക്കണം.

? സംസ്ഥാന ഗവണ്മെൻ്റ് ആവശ്യപ്പെട്ടതു പ്രകാരം പൊതു-സ്വകാര്യ മേഖലകളിൽ കൂടുതൽ കോവിഡ്-19 ടെസ്റ്റിംഗ് സെന്ററുകൾ ആരംഭിക്കാനുള്ള അനുമതി നൽകണം.

Exit mobile version