പ്രധാനമന്ത്രിയുമായി നടന്ന വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത് കോവിഡ് 19 മായി ബന്ധപ്പെട്ട് സംസ്ഥാനം സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ടു.
? ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തിദിനങ്ങള്‍ 100 ൽ നിന്നും 150 ആയി ഉയർത്തണം. കൂലി ചുരുങ്ങിയത് 50 രൂപ എങ്കിലും വർദ്ധിപ്പിക്കണം.
? സംസ്ഥാനത്തിന്റെ വായ്പയെടുക്കൽ പരിധി ഉയർത്തണം.
? പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം സംസ്ഥാനത്തിനു ലഭിക്കേണ്ട റവന്യൂ ഡഫിസിറ്റ് ഗ്രാന്റിന്റെ 40% ഏപ്രിൽ-മെയ് മാസങ്ങളിൽ നൽകണം
? വയോജനങ്ങൾക്കും, പാവപ്പെട്ടവർക്കും, അസംഘടിതമേഖലയിൽ തൊഴിലെടുക്കുന്നവർക്കും വരുമാനം ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കണം
? സബ്സിഡിയോടു കൂടി ഭക്ഷ്യധാന്യങ്ങൾ ലഭിക്കുമെന്നുള്ളത് ഉറപ്പു വരുത്തണം.
? ഭക്ഷ്യധാന്യങ്ങൾ, മരുന്നുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരുന്നതിൽ തടസ്സം നേരിടാതിരിക്കാൻ ശ്രദ്ധിക്കണം.
? മൈക്രോവായ്പകൾ കുറഞ്ഞ നിരക്കിൽ ഇരട്ടിപ്പിക്കാനും വിതരണം ചെയ്യാനും ബാങ്കുകൾക്ക് നിർദ്ദേശം നൽകണം.
? ടൂറിസം, ഹോട്ടൽ വ്യവസായം എന്നിവ ഉൾപ്പെടുന്ന ഹോസ്പിറ്റാലിറ്റി സെക്റ്ററിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും ലോണുകളുടെ പലിശനിരക്കിൽ ഈ മൊറട്ടോറിയം കാലയളവിൽ ഇളവു വരുത്തുകയും വേണം.
? ഹോം ഐസൊലേഷനിൽ കഴിയുന്നവർക്ക് കൂടെ ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്നുള്ള ആനുകൂല്യങ്ങൾ അനുവദിക്കണം.
? സംസ്ഥാന ഗവണ്മെൻ്റ് ആവശ്യപ്പെട്ടതു പ്രകാരം പൊതു-സ്വകാര്യ മേഖലകളിൽ കൂടുതൽ കോവിഡ്-19 ടെസ്റ്റിംഗ് സെന്ററുകൾ ആരംഭിക്കാനുള്ള അനുമതി നൽകണം.