ന്യൂഡല്‍ഹി : എസ്.ബി.ഐ സേവിങ്സ് അക്കൗണ്ടുകളില്‍ ഇനി മുതല്‍ മിനിമം ബാലന്‍സ് വേണ്ട. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഇനി പിഴ ഈടാക്കില്ല.
ബാങ്ക് ശാഖയ്ക്ക് അനുസരിച്ച് സാധാരണ സേവിങ്സ് അക്കൗണ്ടുകളില്‍ ഉപഭോക്താക്കള്‍ 1,000 രൂപ മുതല്‍ 3,000 രൂപ വരെ തന്നെയാണ് പ്രതിമാസ ബാലന്‍സായി നില നിര്‍ത്തേണ്ടിയിരുന്നത്.
മെട്രോ നഗരങ്ങളിലും നഗര പ്രദേശങ്ങളിലുമുള്ള ബാങ്ക് അക്കൗണ്ട് ഉടമകള്‍ പ്രതിമാസം അക്കൗണ്ടില്‍ നില നിര്‍ത്തേണ്ട ഏറ്റവും കുറഞ്ഞ തുക 3,000 രൂപയാണ്. അര്‍ദ്ധ നഗരങ്ങളില്‍ ആണ് ബാങ്ക് അക്കൗണ്ട് എങ്കില്‍ അക്കൗണ്ടില്‍ 2,000 രൂപ നില നിര്‍ത്തേണ്ടി വരും. ഗ്രാമ പ്രദേശങ്ങളില്‍ ഉള്ളവര്‍ 1000 രൂപയാണ് മിനിമം ബാലന്‍സായി നില നിര്‍ത്തേണ്ടിയിരുന്നത്.