കോവിഡ് -19 (കൊറോണ വയറസ് : ശ്രദ്ധിക്കാൻ 9 കാര്യങ്ങൾ
1 കൈകളും മുഖവും ഇടയ്ക്കിടെ വൃത്തിയായി സൂക്ഷിക്കുക. കൈകൾ പരസ്പരം ഉരസ്സി 20 സെക്കന്റ് എങ്കിലും എടുത്ത് കഴുകണം.
- ഷേക്ക് ഹാൻഡ് (കൈ കൊടുത്ത് ) പരസ്പരം അഭിവാദനം ചെയ്യുന്നത് ഒഴിവാക്കുക. നമ്മുടെ ഭാരതീയ ശൈലിയിൽ നമസ്തേ പറഞ്ഞ് നമുക്ക് പരസ്പരം അഭിവാദനം ചെയ്യാം.
- തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ ഒരു തൂവാല / ടിഷ്യു ഉപയോഗിച്ച് വായും മൂക്കും പൊത്തിപിടിക്കുക.
4 ദിവസവും രണ്ട് പ്രാവശ്യമെങ്കിലും കുളിക്കാൻ ശ്രമിക്കുക.
- ധാരാളം വെള്ളം കുടിക്കുക.
- വൈറ്റമിൻ സി (vitamin C) അടങ്ങുന്ന പഴവർഗ്ഗങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഇത് രോഗ പ്രതിരോധത്തിന് സഹായകമാകും.
6 ജലദോഷം, പനി, ചുമ, ശ്വാസതടസ്സം, തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ എത്രയും വേഗം ഒരു ഡോക്ടറെ കണ്ട് വൈദ്യ സഹായം തേടുക. ഈ വിധത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് (mask) ധരിക്കേണ്ടതാണ്.
7 മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ലിഫ്റ്റ്, പൊതു സ്ഥലങ്ങളിലെ ഡോർ, അക്സസ് കൺട്രോൾ സിസ്റ്റം, പൊതു ടോയ്ലറ്റ്, എന്നിവ ഉപയോഗിക്കുന്നവർ, സാനിട്ടയ്സിർ / സോപ്പ് എന്നിവ ഉപയോഗിച്ച് കൈകൾ ശുദ്ധീകരിക്കേണ്ടതാണ്.
- അനാവശ്യ യാത്രകൾ, ആശുപത്രി സന്ദർശനം, ജനക്കൂട്ടങ്ങൾ, പാർക്കുകൾ ഇവ ഒഴിവാക്കുക.
9 ഈ രോഗത്തെ കുറിച്ചുള്ള കിംവദന്തികൾ പ്രചരിപ്പിക്കാതിരിക്കുക, ഈ രോഗം പടർന്ന് പിടിക്കുമോ എന്ന് ഉൽക്കണ്ഠ പെടാതിരിക്കുക