കൊരട്ടി : ഇപ്പോൾ പ്ലസ് വണ്ണിലേക്കു പ്രവേശനം ലഭിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്കും നിലവിൽ പ്ലസ്ടുവിൽ പഠിക്കുന്ന Science, Commerce & Humanities ഗ്രൂപ്പിലെ വിദ്യാർത്ഥികൾക്കായി Fr. Davis Chiramel ട്രസ്റ്റിന്റെ സഹകരണത്തോടെ GT Education കൊരട്ടി സംഘടിപ്പിക്കുന്ന ‘ദിശ -22’ പ്രോഗ്രാമിലേക്ക് താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.
നിങ്ങൾക്കും മാതാപിതാക്കൾക്കുമായി ഈ മേഖലയിലെ വിദഗ്ദരുടെ ക്ലാസുകളും വിഷയകേന്ദ്രികൃതമായി എങ്ങനെ ശാസ്ത്രിയമായ പഠനത്തിലൂടെ വിവിധ തൊഴിലുകൾ കണ്ടെത്തുവാനുള്ള പ്രായോഗികനിർദേശവും ഈ പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ലഭ്യമാകുന്നതാണ്.
വിദ്യാർഥികളുടെ പത്താം ക്ലാസിലെ മാർക്ക് ലിസ്റ്റും ഇപ്പോൾ പഠിക്കുന്ന അല്ലെങ്കിൽ അഡ്മിഷൻ ലഭിച്ചിരിക്കുന്ന ക്ലാസ്സിന്റെ വിശദാംശങ്ങളും, അഡ്രസ്സും ഫോൺ നമ്പറുകൾ ഉൾപ്പെടെ നേരിട്ടോ, തപാലിലോ, whatsapp (9895869615) അയക്കുക.
കൊരട്ടി ജംഗ്ഷനിലെ വടക്കുംപാടൻ Towers ലെ Fr. Davis Chirammel Trust ഓഫീസ്, GT Education Centre -Empower through Education (Near church parish Hall, Koratty)മായി നേരിട്ടോ, ഫോൺ വഴിയും (9895869615, 7594942224, 9744573300) ബന്ധപെടാവുന്നതാണ്.
സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപുകളിൽ ആദ്യം അപേക്ഷിക്കുന്ന 20 വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി ഈ സൗകര്യം പരിമിതപെടുത്തിയിരിക്കുന്നു.