ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിർദേശങ്ങൾ തുടർച്ചയായി ലംഘിച്ച പിതാവിനെതിരെ പരാതിയുമായി മകൻ. ഡൽഹി സ്വദേശിയായ 59 കാരനെതിരെയാണ് മകൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തത്.
ലോക്ക്ഡൗൺ അവഗണിച്ച് പിതാവ് എല്ലാ ദിവസവും രാവിലെ വീട്ടിൽ നിന്ന് പുറത്തുപോവുകയാണെന്നും താക്കീത് ചെയ്തിട്ടും അത് അനുസരിക്കാൻ തയാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് 30 കാരൻ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഡൽഹി പൊലീസ് വയോധികനെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു.
നിസാമുദ്ദീൻ സംഭവത്തോടെ ഡൽഹിയിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചിട്ടുണ്ട്. സമൂഹ വ്യാപനം തടയാൻ ഡൽഹി സർക്കാർ കർശന നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ലോക്ക്ഡൗൺ ലംഘിക്കുന്നവർെക്കതിരെ കേസെടുത്ത് ജയിലിലടക്കാൻ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു.

Coronavirus lockdown symbol. Global pandemic health warning concept.