Site icon Ente Koratty

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ എന്ന റെക്കോർഡ് നേടിയ ബോബ് വീറ്റൺ അന്തരിച്ചു. 112 വയസ്സായിരുന്നു. ഇംഗ്ലണ്ടിലെ ഹാംപ്ഷയർ സ്വദേശിയായ അദ്ദേഹം അർബുദ രോഗം ബാധിച്ചാണ് മരണമടഞ്ഞത്. മരണവിവരം വീറ്റണിന്റെ കുടുംബം സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ, ഇതേ വയസ്സിൽ ജപ്പാൻ സ്വദേശി ചിറ്റേത്സു വറ്റനാബേ മരണപ്പെട്ടതിനെ തുടർന്നാണ് വീറ്റൺ ഈ നേട്ടത്തിലെത്തിയത്.

‘അദ്ദേഹം ഒരു അസാധാരണ മനുഷ്യനായിരുന്നു. ക്യാൻസറിനെ തുടർന്ന് ഉറക്കത്തിൽ വളരെ ശാന്തിയോടെ അദ്ദേഹം മരണം വരിച്ചു. അദ്ദേഹം ഞങ്ങൾക്കെല്ലാം മാതൃകയായിരുന്നു. ലോകമെമ്പാടുമുള്ള പല തരക്കാരായ ആളുകളുമായി ബന്ധം പുലർത്തി, മഹത്തായ ഒരു ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. എല്ലാവരെയും അദ്ദേഹം സ്നേഹിച്ചിരുന്നു. ധാരാളം വായിക്കുമായിരുന്നു. ഒട്ടേറെ സുഹൃത്തുക്കളും ഉണ്ടായിരുന്നു.”- കുടുംബം പറയുന്നു.

111th Birthday

കൊവിഡ് ബാധയെ തുടർന്ന് തന്റെ 112ആം ജന്മദിനം വീടിനുള്ളിൽ തന്നെയാണ് അദ്ദേഹം ആഘോഷിച്ചത്. നികുതി അടക്കുന്നവരുടെ തുക കൊണ്ടുള്ള സമ്മാനം തനിക്ക് വേണ്ടെന്ന് ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് രാഞ്ജി അയച്ച ജന്മദിന കാർഡ് അദ്ദേഹം തിരസ്കരിച്ചിരുന്നു.

മാർച്ച് 29, 1908ൽ ഹൾ എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹം എഞ്ചിനീയറായി ജോലി ചെയ്തിരുന്നു. തായ്‌വാൻ, ജപ്പാൻ, കാനഡ തുടങ്ങിയ സ്ഥലങ്ങളിലാണ് അദ്ദേഹം ജോലി ചെയ്തത്.

Exit mobile version