Site icon Ente Koratty

ചാള്‍സ് രാജകുമാരന്‍ കോവിഡിന് ആയുര്‍വേദ ചികിത്സ തേടിയിയിട്ടില്ല

ചാള്‍സ് രാജകുമാരൻ കോവിഡ് ബാധയിൽ നിന്നും മുക്തനാകാൻ കാരണം ആയുര്‍വേദ ചികിത്സയാണെന്ന അവകാശവാദം തള്ളി അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവ്. രാജകുമാരന്റെ ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപാദ് നായിക്കാണ് ചാൾസ് രാജകുമാരന് കോവിഡി ഭേദമാകാൻ കാരണം ആയുർവേദ ചികിത്സയാണെന്ന അവകാശവാദം ഉന്നയിച്ചത്. ബെംഗളൂരുവില്‍ സൗഖ്യ ആയുര്‍വേദ റിസോര്‍ട്ട് നടത്തുന്ന ഡോ. ഐസക്ക് മത്തായി തന്നെ വിളിച്ചിരുന്നെന്നും ചാള്‍സ് രാജകുമാരന് നല്‍കിയ ആയുര്‍വേദ, ഹോമിയോപ്പതി ചികിത്സകള്‍ ഫലവത്തായെന്ന് പറഞ്ഞുവെന്നും ശ്രീപാദ് നായിക്ക് ഗോവയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു.

ചാള്‍സ് രാജകുമാരന്‍ ബെംഗളൂരുവിലുള്ള ആയുര്‍വേദ ഡോക്ടറുടെ ഉപദേശം തേടിയിരുന്നുവോയെന്ന് ലേഖകന്‍ ആരാഞ്ഞപ്പോള്‍ ചാള്‍സ് രാജകുമാരന്റെ വക്താവ് അത് നിഷേധിച്ചെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

‘ഇതു തെറ്റായ വിവരമാണ്. യു.കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ഉപദേശം മാത്രമാണ് ചാള്‍സ് രാജകുമാരന്‍ തേടിയത്. അതില്‍ക്കൂടുതലൊന്നും വിശദീകരിക്കാനില്ല’ – വക്താവ് പറഞ്ഞു.

അതേസമയം ചാള്‍സ് രാജകുമാരന്‍ തന്റെ ചികിത്സ തേടാറുണ്ടെന്ന് ആയുര്‍വേദ ഡോക്ടര്‍ അവകാശപ്പെട്ടു. സ്വകാര്യത മാനിച്ച് കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Exit mobile version