ലോകം കോവിഡ് ഭീതിയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ കൊറോണ വൈറസിനെ പൂര്‍ണമായി പടിക്കുപുറത്ത് നിര്‍ത്തി ഉത്തര കൊറിയ. തൊട്ടടുത്തുള്ള ചൈനയില്‍ ജനുവരിയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ത്തന്നെ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അതിര്‍ത്തി അടച്ചതാണ് രാജ്യത്തെ കോവിഡ് മുക്തമാക്കിയത്.
രാജ്യത്തെ അണുവിമുക്തമാക്കാനുള്ള നടപടികള്‍ പൂര്‍ണവിജയം വരിച്ചെന്നും ഒറ്റ പൗരനുപോലും രോഗബാധ ഉണ്ടായില്ലെന്നും ഉത്തര കൈാറിയയുടെ പകര്‍ച്ചവ്യാധിവിരുദ്ധ ഏജന്‍സി തലവന്‍ പാക് മ്യോങ് സു എഎഫ്പിയോട് പ്രതികരിച്ചു. ശാസ്ത്രീയവും കര്‍ശനവുമായിരുന്നു പകര്‍ച്ചവ്യാധിനിയന്ത്രണ പ്രവര്‍ത്തനം. രാജ്യത്തെത്തിയ വിദേശികളടക്കം ആയിരക്കണക്കിനാളുകളെ ഏകാന്തനിരീക്ഷണത്തിലാക്കി. അതിര്‍ത്തി കടന്നെത്തിയ എല്ലാ ചരക്കുകളും കൃത്യമായി അണുവിമുക്തമാക്കി. ആകാശ-–-സമുദ്ര––കര സഞ്ചാരമര്‍ഗങ്ങളെല്ലാം അടച്ചിട്ടു.
തൊട്ടുചേര്‍ന്നുള്ള ദക്ഷിണ കൊറിയയില്‍ പതിനായിരത്തോളംപേര്‍ രോഗികളാകുകയും ഇരുനൂറോളം ജീവന്‍ അപഹരിക്കപ്പെടുകയും ചെയ്തപ്പോഴും ഉത്തര കൊറിയയ്ക്ക് മുന്നില്‍ വൈറസ് മുട്ടുമടക്കി. എന്നാല്‍, ഉത്തര കൊറിയയുടെ അവകാശവാദത്തെ പാശ്‌ചാത്യരാജ്യങ്ങള്‍ അംഗീകരിക്കാൻ തയ്യാറായിട്ടില്ല.