Site icon Ente Koratty

നിലവിലെ കൊറോണ രോഗികളിൽ ഇന്ത്യ ചൈനയ്ക്കു മുകളിൽ

നിലവിലുള്ള കൊറോണ രോഗികളിൽ ഇന്ത്യ ചൈനയെ മറികടന്നു, നിലവിൽ ഇന്ത്യയിൽ 2275 രോഗികളാണുള്ളത്, അതെ സമയം ചൈനയിൽ നിലവിൽ 1863 രോഗികളാണുള്ളത്.

ഇന്ത്യയിൽ ഓരോ ദിവസം കഴിയുംതോറും രോഗികളുടെ എണ്ണം കുടി വരികയാണ് മറിച് ചൈനയിൽ കുറയുകയാണ്. കഴിഞ്ഞ ദിവസം കൊറോണ മൂലം മരിച്ച ആളുകളുടെ എണ്ണത്തിലും ഇന്ത്യ ചൈനയെ മറികടന്നു. ഇന്നലെ ചൈനയിൽ 6 പേര് മാത്രമാണ് മരിച്ചത് അതെ സമയം ഇന്ത്യയിൽ 14 പേരാണ് മരണത്തിനു കിഴടങ്ങിയത്.

നിലവിലെ രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്കൊപ്പം പാകിസ്താനും ചൈനയെ മറികടന്നു. പാകിസ്ഥാനിൽ 2245 രോഗികളാണുള്ളത്. ചൈനയിൽ ഇന്നലെ 35 പുതിയ ആളുകളുടെ ഫലം പോസിറ്റീവ് ആയി, ഇന്ത്യയിൽ 538 പേർക്കാണ് ഇന്നലെ രോഗം പിടിപെട്ടത്.

ആഗോളതലത്തിൽ നോക്കുകയാണെങ്കിൽ മൊത്തം രോഗികളുടെ എണ്ണത്തിൽ 2 ലക്ഷം തൊട്ടു അമേരിക്ക. ഭീതിജനകമായ അവസ്ഥയിലൂടെയാണ് അമേരിക്ക, ഇറ്റലി, സ്പെയിൻ, ജർമ്മനി, ഫ്രാൻസ്, ഇറാൻ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങൾ കടന്നു പോകുന്നത്, ഒരോ ദിവസം കഴിയുന്തോറും ഈ രാജ്യങ്ങളിൽ കോവിഡ് രോഗികളും കോവിഡ് മരണങ്ങളും കൂടി കൂടി വരികയാ.

Exit mobile version