ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയുടെ പുത്രനും കിരീടാവകാശിയുമായ ചാൾസ് രാജകുമാരന് (71) കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ചാൾസ് രാജകുമാരൻ ഇപ്പോൾ സ്കോട്ടലൻഡിലെ ബാൽമൊറാൽ കൊട്ടാരത്തിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. പത്നി കാമിലയും (72) ഒപ്പമുണ്ട്. കൊറോണ ബാധിച്ച മൊറോക്കോ രാജകുമാരൻ ആൽബർട്ടിൽ നിന്നാണ് ചാൾസ് രാജകുമാരന് രോഗം പകർന്നതെന്നാണ് കരുതുന്നത്. ഈ മാസം 10ന് ലണ്ടനിൽ ഒരു ചടങ്ങിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. മാർച്ച് 12ന് ചാൾസ് രാജകുമാരൻ ബക്കിംഗ്ഹാം കൊട്ടാരത്തിലെ ചടങ്ങുകളിലും പങ്കെടുത്തിരുന്നു. അന്ന് രാവിലെ എലിസബത്ത് രാജ്ഞിയെയും അദ്ദേഹം കണ്ടിരുന്നു. അതിനിടെ ബക്കിംഗ്ഹാം കൊട്ടാരത്തിലെ ഒരു ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ചാൾസിന് രോഗലക്ഷണങ്ങൾ കണ്ടത്.