Site icon Ente Koratty

ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 345 മരണം

ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 345 പേരാണ് മരണത്തിന് കീഴടങ്ങിയത്. ആകെ മരണസംഖ്യ 2500 കടന്നു. അതേസമയം യൂറോപ്പില്‍ സമ്പൂര്‍ണ്ണ പ്രവേശന വിലക്ക് നിലവില്‍ വന്നു. യൂറോപ്യന്‍ യൂണിയന്‍ സമ്പൂര്‍ണ്ണ വിലക്ക് പ്രഖ്യാപിച്ചതോടെ ഇനി ഒരു യൂറോപ്യന്‍ രാജ്യത്തേക്കും യാത്ര നടക്കില്ല. എന്നാല്‍ സാമ്പത്തിക തകര്‍ച്ചയിലായ പൗരന്മാര്‍ക്കായി അമേരിക്കയും ബ്രിട്ടനും പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ അമേരിക്ക സൈനികരെ ഇറക്കി.

അടിയന്തിര സാഹചര്യം നേരിടാന്‍ അന്‍പതു ലക്ഷം മാസ്‌കുകള്‍ തയാറാക്കാന്‍ പ്രതിരോധ വകുപ്പ് യുഎസ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം സമ്പര്‍ക്കവിലക്ക് കര്‍ക്കശമാക്കിയില്ലെങ്കില്‍ അമേരിക്കയില്‍ പത്തു ലക്ഷവും ബ്രിട്ടനില്‍ രണ്ടര ലക്ഷവും പേര്‍ മരിക്കുമെന്ന് ലണ്ടനിലെ ഇന്‍പീരിയല്‍ കോളേജ് ഗവേഷകര്‍ അറിയിച്ചു. കൊവിഡ് രോഗാണുക്കള്‍ പ്ലാസ്റ്റിക്കിലും ഇരുമ്പിലും മറ്റും മൂന്നു ദിവസംവരെ ജീവിക്കുമെന്ന് ഇംഗ്ലണ്ടിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയി. 1,98,178 പേര്‍ വിവിധ രാജ്യങ്ങളില്‍ ചികിത്സയിലുണ്ട്. 81,728 പേര് രോഗത്തില്‍ നിന്നും മുക്തരായതായാണ് റിപ്പോര്‍ട്ട്.

Exit mobile version