Site icon Ente Koratty

ശക്തമായ മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്

തിരുവനന്തപുരം;കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഡിസംബര്‍ 17: മലപ്പുറം, കോഴിക്കോട്, വയനാട്
ഡിസംബര്‍ 18: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മഴയ്‌ക്കൊപ്പം ശക്തമായ ഇടിയും മിന്നലും ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

Exit mobile version