Site icon Ente Koratty

ബിഹാറില്‍ 83 പേര്‍ ഇടിമിന്നലേറ്റ് കൊല്ലപ്പെട്ടു

ബിഹാറിന്‍റെ വിവിധ ഭാഗങ്ങളില്‍ എണ്‍പതിന് മുകളില്‍ ആളുകള്‍ ഇടിമിന്നലേറ്റ് കൊല്ലപ്പെട്ടു. ബിഹാര്‍ സര്‍ക്കാരില്‍ നിന്നുള്ള സ്ഥിരീകരണ പ്രകാരം 83 പേര്‍ കൊല്ലപ്പെട്ടതായാണ് അവസാനമായി ലഭിക്കുന്ന വിവരം. അപകടം നടക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഇത് വരെയും വ്യക്തത വന്നിട്ടില്ല. അപകടത്തില്‍ മരിച്ച മിക്കവരും പാടത്ത് ജോലി ചെയ്യുകയായിരുന്നുവെന്നാണ് പി.ടി.ഐ നല്‍കുന്ന വിശദീകരണം. അതെ സമയം അപകടത്തില്‍ ജില്ല തിരിച്ച് മരിച്ചവരുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗോപാല്‍ഗ‍ഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version