പൂരങ്ങൾടെ പൂരമായ തൃശൂർ പൂരം. വർണനാദവിസ്മയങ്ങളുടെ മേളപ്രപഞ്ചം. ലോകത്തു തന്നെ ഇങ്ങനെ ഒരു ദൃശ്യശ്രാവ്യവിസ്മയം ഉണ്ടോയെന്നു തന്നെ സംശയമാണ്. തൃശൂർ പൂരത്തെക്കുറിച്ചു പറയുമ്പോൾ ലോകത്തെങ്ങുമുള്ള മലയാളികൾക്ക് ആയിരം നാവാണ്.
മലയാളികൾ മാത്രമല്ല വിദേശികളും പൂരത്തിന്റെ ആരാധകരാണ്. പൂരം കൂടുവാൻ മാത്രമായി വിദേശങ്ങളിൽ ജോലി ചെയുന്ന മലയാളികൾ അവധിക്കു വരുന്ന കാഴ്ച തന്നെ തൃശൂർ പൂരത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. കോവിടിന്റെ പശ്ചാത്തലത്തിൽ ലോകമെങ്ങുമുള്ള മലയാളികൾ തൃശൂർ പൂരം ഇല്ലാത്ത വിഷമത്തിലായിരിക്കും
നമ്മുക്ക് ദേവദാസ് മാസ്റ്ററിന്റെയും ബെന്നി വക്കിലെന്റെയും റെൻസ് തോമസിന്റെയും പൂരം ഓർമ്മകൾക്കു കാതോർക്കാം
തൃശൂർ പൂരത്തെ കുറിച്ചുള്ള അനുഭവങ്ങൾ, കവിയും എഴുത്തുകാരനും മാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലെ മലയാളം അധ്യാപകനുമായ ദേവദാസ് കടക്കവെട്ടം പങ്കുവെയ്ക്കുന്നു
തൃശ്ശൂർ പൂരത്തെ കുറിച്ചുള്ള അനുഭവങ്ങൾ അഡ്വക്കേറ്റ് A. D. ബെന്നി പങ്കുവെയ്ക്കുന്നു. അദ്ദേഹം കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടർ, ഉപഭോക്തൃ രംഗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ വാദിച്ച അഭിഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ, സ്പോർട്സ് ലേഖകൻ എന്നീ നിലകളിൽ ശ്രെദ്ധയനാണ്
നാദവർണ വിസ്മയമായ തൃശൂർ പൂരത്തിന്റെ ഓർമകളുമായി റെൻസ് തോമസ്.