Site icon Ente Koratty

കടുവ കൊന്നതെന്ന് സംശയം; വയനാട്ടിൽ യുവാവിന്‍റെ ശരീരാവശിഷ്ടം കണ്ടെത്തി

തലയും കാലും ഒഴികെയുള്ള ഭാഗങ്ങളിൽ മാംസം പൂർണ്ണമായും നഷ്ടമായ രീതിയിലാണ് മൃതദേഹം

വയനാട്: പുൽപ്പള്ളി കാര്യംപാതിയ്ക്കടുത്ത് വനത്തിൽ കാണാതായ ആദിവാസി യുവാവിന്‍റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. ബസവൻകൊല്ലി കോളനിയിലെ ശിവകുമാർ (24) എന്ന യുവാവിന്‍റേതെന്ന് കരുതുന്ന ശരീര അവശിഷ്ടങ്ങളാണ് ഉൾവനത്തിൽ നിന്നും കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് മുതലാണ് ശിവകുമാറിനെ കാണാതായത്. ഇയാളെ കടുവ ആക്രമിച്ച് കൊന്നതാണെന്നാണ് പറയപ്പെടുന്നത്. തലയും കാലും ഒഴികെയുള്ള ഭാഗങ്ങളിൽ മാംസം പൂർണ്ണമായും നഷ്ടമായ രീതിയിലാണ് മൃതദേഹം. ഇതാണ് കടുവ ഭക്ഷിച്ചതാകാമെന്ന സംശയം ഉയർത്തിയത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Exit mobile version