Site icon Ente Koratty

GT Education കൊരട്ടിയുടെ പത്താം വാർഷികാഘോഷം – ഉദാത്തവിദ്യാഭ്യാസ മാതൃക

കൊരട്ടി : GT Education – Tuition,(CBSE, ICSE, State- All classes, Diploma,B-Tech, BCA Bcom,MBA) English, Computer, Music & dance അക്കാദമിയുടെ പത്താം വാർഷികാഘോഷം മാതൃകപരമായ വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ വേറിട്ട മാതൃകയായി മാറി.

യശ: ശരീരനായ  G. T ആന്റണിയുടെ സ്മരണാർത്ഥം 2013 -ൽ, അദ്ദേഹത്തിന്റെ കൊച്ചുമകനായ റെൻസ് തോമസ് ആരംഭിച്ച ഈ എളിയ വിദ്യാഭ്യാസ പ്രസ്ഥാനം  കൊരട്ടിയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ വിദ്യാഭ്യാസപ്രവർത്തങ്ങളിൽ കൊരട്ടിയുടെ വജ്രതിളക്കമായി മാറി.കോവിഡ് കാലഘട്ടത്തിലും തുടർന്നും Online and Offline coaching ക്ലാസ്സുകളിലൂടെ കൊരട്ടിയുടെ ഒരു ശബ്ദമായി മറുവാൻ GT Education ന് സാധിച്ചു. കഴിഞ്ഞ 10 വർഷമായി നടത്തുന്ന വിദ്യാഭ്യാസപ്രവർത്തനങ്ങളിലൂടെ ‘Empower through Education ‘ എന്ന ആപ്തവാക്യം അന്വർത്വ മാക്കുവാൻ GT Education കൊരട്ടിക്കു കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണെന്ന്  കവിയും അധ്യാപകനുമായ മുഖ്യപ്രഭാഷകൻ ദേവദാസ് K. R.അഭിപ്രായപെട്ടു.തന്റെ അപ്പൂപ്പന്റെയും (G. T. Antony) പിതാവിന്റെയും(G. A. തോമസ്) പിതൃസഹോദരന്റെയും(G. A. ബാബു)ദീപ്തസ്മരണകളാണ് പല പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്തു ഈ പ്രസ്ഥാനം മുന്നോട്ട് പോകുവാനുള്ള ഊർജം എന്ന് GT Education കൊരട്ടിയുടെ സ്ഥാപകനും അധ്യാപകനുമായ റെൻസ് തോമസ് അഭിപ്രായപെട്ടു.

നിർധനരായ കിഡ്നി രോഗികൾക്കായി വിദ്യാർത്ഥികൾ സമാഹരിച്ച തുക, ഗ്രീൻ പാർക്കിൽ വച്ചിട്ടുള്ള charity ബോക്സിൽ നിക്ഷേപിച്ചു. ലഹരി വിരുദ്ധറാലി നടത്തുകയും, വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ പല കമ്മിറ്റികളായി തിരിച്ചു വാർഷിക ആഘോഷത്തിന്റെ എല്ലാ പ്രവർത്തങ്ങളും ഏകോപിക്കുകവഴി വിദ്യാർത്ഥികളിൽ വിവിധങ്ങളായ softskill development നുമുള്ള ഒരു വേദിയായി വാർഷികാഘോഷം .

 ഇവിടെ പഠിച്ച പല വിദ്യാർത്ഥികളും ഇന്ത്യയിലും വിദേശങ്ങളിലുമായി ഉയർന്ന ജീവിതസാഹചര്യങ്ങളിൽ ജോലി ചെയുന്നതിലൂള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.Retired. ഗവണ്മെന്റ് അധ്യാപകനും ഇപ്പോൾ GT Education Commerce വിഭാഗം മേധാവിയുമായ ഗിരിവാസൻ ചടങ്ങിന് നന്ദിപ്രകാശിപ്പിച്ചു.

 മാതൃകപരമായ വിവിധ പ്രവർത്തനങ്ങൾ കൊണ്ടും  വിദ്യാർത്ഥികളുടെയും സംഗീത നൃത്ത അധ്യാപകരുടെയും കലാപ്രകടനങ്ങൾ കൊണ്ടു ഏറെ മനോഹരമായി ഈ വാർഷികാഘോഷം. വീഡിയോ കാണുക.

Exit mobile version