കൊരട്ടി : ആഗോള മലയാളസമൂഹത്തിനു തന്നെ അഭിമാനർഹമായ നേട്ടം കൈവരിച്ച കൊരട്ടി സ്വദേശിയും M. A. M. ഹൈസ്കൂളിലെ പൂർവവിദ്യാർഥിയുമായ Dr. ബിനോ പോൾ ഗോപുരനെ, ദൂരദർശൻ മുൻ ന്യൂസ് റീഡർ R.ബാലകൃഷ്ണൻ, കൊരട്ടി പഞ്ചായത്ത് മെമ്പർ ചാക്കപ്പൻ പോൾ വെളിയത്ത്, M. A. M സ്കൂൾ മുൻ ഹെഡ്മാസ്റ്റർ T. J. പോൾ, ജോസഫ് വര്ഗീസ് വെളിയത്ത്,GT Education ഡയറക്ടറും അദ്ധ്യാപകനുമായ റെൻസ് തോമസ്,ഗിരിവാസൻ മാസ്റ്റർ,അധ്യാപിക റൂത്ത് മരിയ, ബെൽസൺ നാല്പാട്ട് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു.ശ്രീ.ആർ. ബാലകൃഷ്ണൻ , Dr. ബിനോ പോളിന് മെമെന്റോ നൽകുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.Dr. ബിനോ പോൾ കൈവരിച്ച ഈ നേട്ടം, വിദ്യാർത്ഥികൾക്കു തീർച്ചയായും വലിയ പ്രചോദനമാണെന്നും ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ച GT Education കൊരട്ടിയെ ,അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തിൽ പത്താം ക്ലാസ്സിലും, പ്ലസ്ടുവിലും Full A+ വാങ്ങിയ GT Education ട്യൂഷൻ സെന്ററിലെ വിദ്യാർഥികൾക്കു Dr. ബിനോ പോൾ മെമെന്റോ സമ്മാനിച്ചു. അതുപോലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവ കരസ്ഥമാക്കിയ കൊരട്ടി എം.എ.എം ഹയർ സെക്കണ്ടറി സ്കൂളിലെ സുവോളജി അദ്ധ്യാപിക റൂത്ത് മരിയ ബൈജുവിനെയും മെമെന്റോ നൽകി ആദരിച്ചു. ലഹരി വിരുദ്ധദിനത്തിന്റെ ഭാഗമായി , ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി ഏയ്ഞ്ചൽ റോസിന്റെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികളും , തങ്ങളുടെ ജീവിതത്തെ നശിപ്പിക്കുന്ന യാതൊരുവിധ ലഹരി വസ്തുക്കളും ഉപയോഗിക്കില്ലെന്ന് ദൃഡ്പ്രതിജ്ഞ എടുത്തു.
തന്റെ അപ്പൂപ്പനായ യശ :ശരീനായ ശ്രീ G. T. ആന്റണിയുടെ സ്മാരണർത്ഥം 2013- ൽ,ആരംഭിച്ച ഈ എളിയ പ്രസ്ഥാനത്തിനു കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ടു കൊരട്ടിയുടെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭാസ മണ്ഡലങ്ങളിൽ അറിവിന്റെ വെളിച്ചം പകരുവാനും അതുവഴി പ്രായഭേദമേന്യ അനേകംപേർക്ക് ജീവിതത്തിൽ വഴികാട്ടിയാകുവാനും കഴിഞ്ഞു എന്നും കഴിഞ്ഞ കാലങ്ങളിൽ അന്തരിച്ച തന്റെ പിതാവായ G. A. തോമസിന്റെയും പിതൃ സഹോദരൻ G. A. ബാബുവിന്റെയും ദീപ്ത സ്മരണകളുടെ സ്മാരകം കൂടിയാണ് തനിക്കു ,ഇന്ന് ഈ എളിയ സ്ഥാപനം എന്ന് നന്ദിപ്രകടനത്തിൽ റെൻസ് കൂട്ടിചേർത്തു.