കൊരട്ടി. തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻ്റെ 15 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്തിൻ്റെ 7 ലക്ഷം രൂപയുo കൂട്ടി 22 ലക്ഷം രൂപ ചിലവഴിച്ച് സംയുക്തമായി നിർമ്മിച്ച കൊരട്ടി പഞ്ചായത്തിലെ വഴിച്ചാൽ പകൽ വീട് നാടിന് സമർപ്പിച്ചു. പകൽ വീടിൻ്റെ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് കുമാരി ബാലൻ നിർവ്വഹിച്ചു.വാർഡ് മെമ്പർ ഡേവിസ് മൂലൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.കെ.ആർ.സുമേഷ് മുഖ്യാഥിതിയായി. ചാലക്കുടിയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ചമ്പനൂർ ബൈജു തൻ്റെ മരണപ്പെട്ടുപോയ മാതാ -പിതാക്കൾ മാധവി ടീച്ചറുടെയും, കൃഷ്ണൻകുട്ടിയുടെയും ഓർമ്മക്കായി സൗജന്യമായി നൽകിയ 4 സെൻ്റ് ഭൂമിയിൽ ആണ് പകൽ വീട് നിർമ്മാണം പൂർത്തികരിച്ചത്.കൊരട്ടി പഞ്ചായതിലെ 12,13 വാർഡുകളിലെ 60 വയോജനങ്ങൾക്ക് പകൽനേരം ഒത്തുചേരാൻ ഈ മന്ദിരം പ്രയോജനപ്പെടും. മീറ്റിംങ്ങ്ഹാൾ, ഡൈനിംങ്ങ്ഹാൾ, വിശ്രമമുറി, പാചകമുറി അടക്കം രണ്ട് നിലയിൽ ആയി 900 സ്ക്വയർ ഫീറ്റ് കെട്ടിടം ആണ് പകൽ വീടിന് നിർമ്മിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി.തോമാസ്, സ്ഥിരം സമതി അധ്യക്ഷമാരായ ബിസ്സി ജോസ്, രജനി രാജു, സിന്ധു ജയരാജ്, ജയരാജ് ആറ്റപ്പാടം, ബിന്ദുസത്യപാലൻ, പഞ്ചായത്ത് സെക്രട്ടറി എ.വി.സബിയ, വയോജന ക്ലബ് പ്രസിഡൻ്റ് എം.ഡി.സുശീല എന്നിവർ പ്രസംഗിച്ചു.