Site icon Ente Koratty

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതിന് വീണ്ടും വിലക്ക്; നാട്ടാന നിരീക്ഷണ സമിതിയുടെ ഉത്തരവ് വനംവകുപ്പ് റദ്ദാക്കി

തൃശൂർ: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനും പൊതു പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനും വിലക്ക്. പാലക്കാട്, തൃശൂർ ജില്ലകളിൽ എഴുന്നള്ളിക്കുന്നതിന് തൃശൂർ ജില്ല നാട്ടാന നിരീക്ഷണ സമിതി നൽകിയ അനുമതി റദ്ദാക്കണമെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആണ് നിർദ്ദേശം നൽകിയത്.

2019ൽ ഗുരുവായൂർ കോട്ടപ്പടിയിലെ വിലക്കിന് ശേഷം ഇക്കഴിഞ്ഞ പതിനൊന്നിന് ആണ് വിലക്ക് നീക്കിയത്. തുടർന്ന് തൃശൂർ, പാലക്കാട് ജില്ലകളിൽ എഴുന്നെള്ളിപ്പിന് കർശന ഉപാധികളോടെ അനുമതി നൽകിയത്. എന്നാൽ, ഇതാണ് വനംവകുപ്പ് റദ്ദാക്കിയത്. ഇക്കാര്യത്തിൽ പരിശോധന നടത്തുമെന്ന് കളക്ടർ പറഞ്ഞു.

ക്ഷേത്രങ്ങളിൽ എഴുന്നെള്ളിപ്പിന് കൊണ്ടു പോകാൻ അനുമതി നൽകിയപ്പോൾ നൽകിയ നിബന്ധന തെറ്റിച്ചതിനെ തുടർന്നാണ് വിലക്ക്. ഇതോടെ പൂരപ്രേമികളാണ് വിഷമത്തിൽ ആയിരിക്കുന്നത്. പൂരപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ ആണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. താൽക്കാലികമായാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

കർശന ഉപാധികൾ വെക്കണോ എന്ന് ആലോചിച്ചതിനു ശേഷം മാത്രമായിരിക്കും വീണ്ടും അനുമതി നൽകൂവെന്നാണ് സൂചന. ക്ഷേത്രങ്ങളിൽ എഴുന്നെള്ളിപ്പിന് കൊണ്ടു പോകാൻ അനുമതി നൽകിയപ്പോൾ നൽകിയ നിബന്ധന തെറ്റിച്ചതിനെ തുടർന്നാണ് വിലക്ക്. ആനയുടെ അഞ്ചു മീറ്റർ അടുത്തേക്ക് ആളുകളെ അടുപ്പിക്കരുതെന്ന നിബന്ധനയാണ് തെറ്റിച്ചത്.

അതേസമയം, തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റ് കാഴ്ചശക്തി പരിശോധിക്കാൻ വിദഗ്ദസമിതിയെ നിയോഗിച്ചു. ആനയ്ക്ക് ഒരു കണ്ണിന് കാഴ്ചയില്ലെന്ന് നേരത്തെ നൽകിയ ഫിറ്റ്നസ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. ആഴ്ചയിൽ രണ്ടു ദിവസം മാത്രമേ എഴുന്നെള്ളിപ്പിന് കൊണ്ടു പോകാൻ പാടുള്ളൂവെന്നും എഴുന്നെള്ളിപ്പിന് കൊണ്ടു പോകുമ്പോൾ ആനയ്ക്കൊപ്പം നാല് പാപ്പാൻമാർ വേണമെന്നും നാട്ടാന നിരീക്ഷണ സമിതി നിർദ്ദേശിച്ചിരുന്നു.

ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന വിദഗ്ദ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഈ തീരുമാനം. അതേസമയം, തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ ഏതെങ്കിലും തരത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഉടമസ്ഥരായ തെച്ചിക്കോട്ടുക്കാവ് ദേവസ്വത്തിന് ആയിരിക്കും. എലിഫന്റ് സ്ക്വാഡും വിദഗ്ദ ഡോക്ടർമാരുടെ പരിശോധനയും മുഴുവൻ സമയവും ഉണ്ടായിരിക്കണം. വ്യവസ്ഥയിൽ ആവശ്യമായ വിശ്രമവും ചികിത്സയും തുടരണമെന്നും ഉണ്ടായിരുന്നു. ചടങ്ങുകളിൽ ആനയെ പൊതു ജനങ്ങളിൽ നിന്ന് അഞ്ച് മീറ്റർ അകലത്തിൽ നിർത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് ലംഘിക്കപ്പെട്ടതിനെ തുടർന്നാണ് ഇപ്പോഴത്തെ വിലക്ക്.

രണ്ടു വർഷം മുമ്പ് 2019 ഫെബ്രുവരിയിൽ ഒരു ഗൃഹപ്രവേശന ചടങ്ങിന് രാമചന്ദ്രൻ എന്ന ആനയെ ഗുരുവായൂരിൽ എത്തിച്ചിരുന്നു. എന്നാൽ, ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് രാമചന്ദ്രൻ ഇടഞ്ഞോടുകയും രണ്ടു പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് രാമചന്ദ്രനെ എഴുന്നെള്ളിക്കാൻ വിലക്ക് വന്നത്. എന്നാൽ, പിന്നീട് പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് തൃശൂർ പൂരത്തിന്റെ വിളംബരമായ തെക്കോ ഗോപുരവാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് രാമചന്ദ്രനെ നിബന്ധനകളോടെ എഴുന്നെള്ളിച്ചിരുന്നു.

Exit mobile version