Site icon Ente Koratty

‘ടേക്ക് എ ബ്രേക്ക്’ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കും

‘ടേക്ക് എ ബ്രേക്ക്’ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ തീരുമാനം. അഡീഷണ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് റെജി പി ജോസഫിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

എല്ലാ തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും, ദേശീയ, സംസ്ഥാന പാതയോരങ്ങളിലും എല്ലാ സൗകര്യങ്ങളോടും കൂടിയ കോഫി ഷോപ്പ്, വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നതാണ് ടേക്ക് എ ബ്രേക്ക്‌ പദ്ധതി.

ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പദ്ധതി പ്രവർത്തികൾ പുരോഗമിക്കുന്നതായി ജില്ലാ ശുചിത്വ മിഷൻ കോ ഓഡിനേറ്റർ അറിയിച്ചു.

ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ ശുഭ ടി എസ്, ജില്ലാ പ്ലാനിങ് ഓഫീസർ എൻ ശ്രീലത, ശുചിത്വ മിഷൻ ജില്ലാ അസിസ്റ്റന്റ് കോ ഓഡിനേറ്റർ അമൽ സി ജെ, പ്രോഗ്രാം ഓഫീസർ രജിനേഷ് കെ വി,ജില്ലയിലെ വിവിധസർക്കാർ വകുപ്പ് മേധാവികൾ, വിവിധ തദ്ദേശ സ്ഥാപന പ്രധിനിധികൾതുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Exit mobile version