Site icon Ente Koratty

സാന്ത്വന സ്പർശം: ജനുവരി 27 മുതൽ പരാതി സ്വീകരിക്കും

ജനങ്ങളുടെ പ്രശ്‌നങ്ങൾക്കും പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സംസ്ഥാന മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ ഫെബ്രുവരി 8, 9 തീയതിൽ നടത്തുന്ന സാന്ത്വന സ്പർശം അദാലത്തുകളിലേക്ക് ജനുവരി 27 മുതൽ പരാതികൾ ഓൺലൈനായി സ്വീകരിക്കും. പരാതികൾ സ്വന്തം നിലയിൽ ഓൺലൈനായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സമർപ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെൻററുകൾക്കുള്ള ഫീസ് സർക്കാർ നൽകും. നേരത്തെ പരാതി നൽകിയിട്ടും തീർപ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും.

ആദിവാസി മേഖലകളിൽ കഴിയുന്നവർക്ക് അപേക്ഷ നൽകുന്നതിന് അക്ഷയ സെൻററുകൾ പ്രത്യേക സൗകര്യം ഏർപ്പെടുത്തും. സാന്ത്വന സ്പർശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണും. ജില്ലാ കളക്ടർമാരുടെ ഓൺലൈൻ അദാലത്തുകളിൽ തീർപ്പാകാത്ത പരാതികൾ ഉൾപ്പടെ പരിഗണിക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.

Exit mobile version