ജില്ലയിൽ തിങ്കളാഴ്ച 19 കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം നടന്നു. വിവിധ വിതരണ കേന്ദ്രങ്ങളിലായി 2124 പേർ കോവിഡ് 19 വാക്സിൻ സ്വീകരിച്ചു.
ഗവ മെഡിക്കൽ കോളേജ് 131,അമല മെഡിക്കൽ കോളേജ് 216,വൈദ്യരത്നം ആയുർവേദ കോളേജ് 89, തൃശൂർ ജനറൽ ആശുപത്രി 83, ദയ ആശുപത്രി 118, കൊടുങ്ങല്ലൂർ താലൂക്ക് ആസ്ഥാന ആശുപത്രി 152, വടക്കാഞ്ചേരി ജില്ലാ ആശുപത്രി 94, ചാവക്കാട് താലൂക്ക് ആശുപത്രി 108, ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, 204, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി 119, ചാലക്കുടി താലൂക്ക് ആശുപത്രി 147,കുന്നംകുളം താലൂക്ക് ആശുപത്രി 91, ചേലക്കര താലൂക്ക് ആശുപത്രി 82, വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രം 83, മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം 66, ആലപ്പാട് സാമൂഹികാരോഗ്യകേന്ദ്രം 100, വാടാനപ്പിള്ളി സാമൂഹികാരോഗ്യ കേന്ദ്രം 67, മറ്റത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം 78, വടക്കേകാട് സാമൂഹികാരോഗ്യ കേന്ദ്രം 96 എന്നിങ്ങനെയാണ് വാക്സിൻ സ്വീകരിച്ചവരുടെ വിവരങ്ങൾ. ജില്ലയിൽ ഇത് വരെ 6440 ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചു.